Doulos PublicationDigital Edition
Kairos Journal - Read. Write. Research. Inform.
HomeNews

ക്രിസ്തീയ ജീവിതം

by AdminSep 21, 20265 Minutes
Article Image
ദൈവത്തിന്റെ സൃഷ്ടികളായ നാമെല്ലാവരും ദൈവമക്കളായി ജീവിച്ചു ദൈവീക പ്രവൃത്തി വെളിപ്പെടുത്തി ജീവിക്കണം എന്നുള്ളതാണ് ദൈവഹിതം. ഈ ദൈവീക പ്രവൃത്തി കാലാകാലങ്ങളായി ദൈവവചനത്താൽ പിടിക്കപ്പെട്ടു രക്ഷയുടെ സന്തോഷം ഉൾക്കൊണ്ടവരായി വിശ്വാസസ്നാനം ഏറ്റുകൊണ്ടു മാത്രമാകുന്നില്ല. സ്വർഗീയ വിളിക്ക് ഓഹരിക്കാരാകണമെങ്കിൽ സ്വർഗീയമായതിനെ കാംക്ഷിച്ച് ആത്മനിറവുള്ള ഒരു ക്രിസ്തീയ ജീവിതം നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്രഷ്ടാവിനെ അറിയാതെ സൃഷ്ടിയെ ആരാധിച്ചിരുന്ന ഒരു പൂർവകാലം നമുക്കുണ്ടായിരുന്നു. ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തത്താൽ (1 പത്രോസ് 1:19) വീണ്ടെടുക്കപ്പെട്ടവരായ നാം ഉടമസ്ഥന്റെ കൈയിലെ ഉപയോഗമുള്ള മാനപാത്രമായിത്തീരുവാൻ നാം തന്നെത്താൻ വെടിപ്പാക്കി വിശുദ്ധിയുള്ള ജീവിതം നയിക്കേണ്ടതാകുന്നു. നാം ക്രിസ്ത്യാനി എന്നു പറയുമ്പോൾ തന്നെ ക്രിസ്തുവിന്റെ മനോഭാവവും ക്രിസ്തു സഹിച്ച കഷ്ടങ്ങളും നാം മാതൃകയാക്കാറുണ്ടോ? പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിനു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. ഉപദേശങ്ങൾ വെറും ഉപദേശങ്ങളായി മാത്രം നിൽക്കുന്ന ഈ കാലയളവിൽ നമുക്ക് നമ്മോടു തന്നെ ചോദിക്കാം, ക്രിസ്തു എന്നിൽ വാസ്തവമായി ജനിച്ചുവോ?. ക്രിസ്തു എന്നിൽ ജനിച്ചില്ലെങ്കിൽ ഞാൻ എടുത്ത തീരുമാനത്തിന് അർത്ഥമില്ല. ഞാൻ ഓടുന്ന ഓട്ടവും വ്യർഥ്യം. ഇന്നിന്റ മക്കളാകുവാൻ വേണ്ടിയല്ല ദൈവം നമ്മെ വിളിച്ചത്. മറിച്ച്, സ്വഭാവത്താൽ കാട്ടുമരമായതിൽ നിന്നു നിന്നെ മുറിച്ചെ ടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ( Romans 11:24). നാം എത്രത്തോളം ഫലം കയ്ക്കേണ്ടിയിരിക്കുന്നു.ലോകത്തിന്റെ ആളാവാൻ വേണ്ടിയല്ല ദൈവം നമ്മെ വിളിച്ചതെന്ന സത്യവും നാം തിരിച്ചറിയണം. ഈ ലോകത്തിൽ നാം ആയിരിക്കുമ്പോൾ പലപ്പോഴും ദൈവികാപദ്ധതിൽ നിന്ന് നാം വ്യതിചലിച്ചുപോയേക്കാം. ഒരു യഥാർത്ഥ ക്രിസ്ത്യാനിയായി ജീവിക്കുമ്പോൾ കഷ്ടതകളും പരിഹാസങ്ങളും ഒറ്റപ്പെടലുകളും മാറ്റിനിർത്തിപ്പെടലും നേരിടേണ്ടി വന്നാലും, കർത്താവ് നമുക്കുവേണ്ടി സഹിച്ച പീഡകൾ ഓർത്തുകൊണ്ട് നമുക്കും തന്നെത്താൻ ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് കർത്താവിനെ അനുഗമിക്കാം. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ, സങ്കടമോ ഉപദ്രവമോ പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?( റോമർ 8:35) യാതൊന്നിനും നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് വേർപെടുത്തുവാൻ കഴിയുകയില്ല എന്നു വചനം പറയുന്നു. അനുഭവങ്ങളെ ജീവിതപാഠമാക്കി നമുക്കു മുൻപിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടി ജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാൻ പരിശ്രമിക്കാം. ലോകത്തിലുള്ള കളങ്കം ഏൽക്കാതെ അനുദിനം കഴുകൽ പ്രാപിച്ച് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാകുവാൻ പരിശ്രമിക്കാം. ഒരു മടങ്ങിവരവിനായി നമുക്ക് ആഗ്രഹിക്കാം. ലോകത്തിലുള്ള കാഴ്ചകൾക്കിടയിൽ മാത്രം ജീവിക്കാതെ നിത്യവീണ്ടെടുപ്പി നായി ഒരുങ്ങാം.. നിത്യകൂടാരത്തിൽ നമ്മെ ചേർക്കുവാൻ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ വാടാത്ത കിരീടം പ്രാപിക്കും (1 പത്രോസ് 5:4). പ്രത്യാശയോടെ കർത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങാം. പ്രാർത്ഥനയിൽ മുന്നേറാം, വിശ്വാസത്തിൽ ഉറയ്ക്കാം, ജീവന്റെ സാക്ഷികളാകാം. കർത്താവു നമ്മെ അതിനായി ഒരുക്കട്ടെ. മാറാനാഥാ!

Advertisement

Advertisement

Advertisement

Advertisement
Share on: