Doulos PublicationDigital Edition
Kairos Journal - Read. Write. Research. Inform.
HomeNews

ഈ തലമുറയിൽ നാം എവിടെ നിൽക്കുന്നു

by AdminSep 18, 20265 Minutes
Article Image
"നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക." —സഭാപ്രസംഗി 12:1 നാം ജീവിക്കുന്നത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്. സാങ്കേതികവിദ്യ മനുഷ്യന്റെ ജീവിതത്തെ വളരെ എളുപ്പമാക്കിയിരിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുള്ള മനുഷ്യനുമായും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാം. അറിവ് വിരൽത്തുമ്പിൽ ലഭ്യമാണ്. എന്നാൽ ഇത്രയധികം സൗകര്യങ്ങളുടെയും അറിവിന്റെയും നടുവിലും മനുഷ്യന്റെ ഉള്ളിൽ ഒരു വലിയ ചോദ്യം നിലനിൽക്കുന്നു: എന്റെ ജീവിതത്തിന്റെ യഥാർത്ഥ അർത്ഥമെന്താണ്?സത്യമല്ലേ ? പ്രത്യേകിച്ച് യുവതലമുറ ഒരു വലിയ മാറ്റത്തിന്റെ നടുവിലാണ്. അവരുടെ കൈകളിൽസ്മാർട്ട് ഫോണുകൾ ഉണ്ട്;കണ്ണുകൾക്ക് മുന്നിൽ സോഷ്യൽ മീഡിയ ഉണ്ട്; ചുറ്റും അനന്തമായ അവസരങ്ങളുണ്ട്. എന്നാൽ അതോടൊപ്പം താരതമ്യം, അംഗീകാരത്തിനുള്ള ആഗ്രഹം, ഭാവിയെക്കുറിച്ചുള്ള ആശങ്ക, ഏകാന്തത, മൂല്യങ്ങളുടെ തകർച്ച തുടങ്ങിയ വെല്ലുവിളികളും വർധിച്ചുവരുന്നു. അതിനാൽ ഇന്നത്തെ യുവതലമുറയോട് ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: ഈ കാലം എങ്ങനെയാകണം?” എന്നതല്ല. “ഈ കാലത്ത് ഞാൻ എങ്ങനെയുള്ള വ്യക്തി ആയിരിക്കണം?” എന്നതാണ്. 1. നമ്മുടെ ശ്രദ്ധ ആരാണ് നിയന്ത്രിക്കുന്നത്? ഇന്നത്തെ യുവത്വത്തിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്ത് പണം മാത്രമല്ല—ശ്രദ്ധയും സമയവുമാണ്. രാവിലെ കണ്ണുതുറന്ന ഉടൻ ഫോൺ നോക്കുന്നത് സാധാരണമായിരിക്കുന്നു. ഒരു നോട്ടിഫിക്കേഷൻ, പിന്നെ ഒരു റീൽ സ് അതിനുശേഷം മറ്റൊന്ന്. കുറച്ച് മിനിറ്റുകൾ മണിക്കൂറുകളായി മാറുന്നു.പക്ഷേ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്: “എന്റെ സമയത്തെ ആരാണ് നിയന്ത്രിക്കുന്നത്?” നമ്മുടെ സമയം പിശാച് കവർന്നു കളയുകയല്ലേ . പ്രാർത്ഥിക്കാൻ സമയം ഇല്ല. ബൈബിൾ വായിക്കാൻ സമയം ഇല്ല. കുടുംബത്തോടൊപ്പം സംസാരിക്കാൻ സമയം ഇല്ല. ബന്ധങ്ങൾ ക്ക് പ്രാധാന്യമില്ല. എന്തിനേറെ പറയണം പരസ്പരം കുടുംബ ബന്ധങ്ങൾ ആരെന്ന് പോലും അറിയാത്ത തലമുറ.എന്നാൽ മണിക്കൂറുകളോളം സ്ക്രീൻ-ന് മുന്നിൽ ചെലവഴിക്കാൻ സമയം കണ്ടെത്തുന്നു. എഫെസ്യർ 5:15–16 നമ്മെ ഓർമ്മിപ്പിക്കുന്ന ചിന്ത എത്ര അർത്ഥവത്താണ് എന്ന് നാം മറക്കരുത് .ഇത്. ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ . കാലവും സമയവും തിരിച്ചറിയുന്ന ഒരു യുവതലമുറയാണ് ഇന്നത്തെ ആവശ്യം. നമ്മുടെ സ്ക്രീൻ സമയംനമ്മുടെ ആത്മീയ ജീവിതത്തെക്കുറിച്ച് എന്താണ് പറയുന്നത്?നമ്മുടെ സമയം എവിടെയാണ് പോകുന്നത്, അവിടെയാണ് പലപ്പോഴും നമ്മുടെ ഹൃദയവും പോകുന്നത്. 2. മറ്റുള്ളവരുടെ ലൈക്കുകൾആണോ നമ്മുടെമൂല്യം? ഇന്നത്തെ ലോകം മനുഷ്യന് ഒരു പുതിയ തരത്തിലുള്ള അംഗീകാരസംസ്കാരം നൽകിയിരിക്കുന്നു. ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നു. എത്ര ലൈക്ക് ലഭിച്ചു? എത്ര കമ കമന്റ് വന്നു? മറ്റുള്ളവർ എന്ത് പറഞ്ഞു ? അറിയാതെ തന്നെ പലരും സ്വന്തം മൂല്യം മറ്റുള്ളവരുടെ പ്രതികരണങ്ങളിൽ അളക്കാൻ തുടങ്ങി.എന്നാൽ ദൈവത്തിന്റെ അളവുകോൽ വ്യത്യസ്തമാണ്. മനുഷ്യൻ നോക്കുന്നതുപോലെ അല്ല ദൈവം നോക്കുന്നത്; മനുഷ്യൻ പുറമേ നോക്കുന്നു, യഹോവയോ ഹൃദയം നോക്കുന്നു. സോഷ്യൽ മീഡിയയിൽ നമ്മുടെ ഇമേജ് വളരാം. പക്ഷേ ദൈവസന്നിധിയിൽ നാം വളരുന്നുണ്ടോ? മറ്റുള്ളവരുടെ കണ്ണിൽ വലിയവനാകുന്നതിനെക്കാൾ ദൈവത്തിന്റെ കണ്ണിൽ വിശ്വസ്തനായവനാകുന്നതാണ് പ്രധാനം.ഇതൊരു വലിയ ആത്മീയ സത്യമാ . നമ്മുടെ ഫോട്ടോഎത്ര മനോഹരമാണെന്നതിനെക്കാൾ പ്രധാനമാണ് നമ്മുടെ ഹൃദയം എത്ര വിശുദ്ധമാണ് എന്നത്. 3. പുറത്തുള്ള ചിരിക്ക് പിന്നിലെ ഉള്ളിലെ പോരാട്ടം ഇന്നത്തെ തലമുറയുടെ മറ്റൊരു വലിയ യാഥാർത്ഥ്യമാണ് പുറത്ത് എല്ലാം ശരിയാണെന്ന് കാണിക്കുക. ഞാൻക്ലിയർ ആണ് . ഫോട്ടോയിൽ ചിരി. സ്റ്റാറ്റസി-ൽ “ മനോഹരം പുറത്തുനിന്ന് നോക്കുമ്പോൾ സന്തോഷമുള്ള ജീവിതം. എന്നാൽ ഒറ്റയ്ക്കാകുമ്പോൾ ചില ഹൃദയങ്ങൾ ചോദിക്കുന്നു. എന്റെ ജീവിതത്തിന് എന്താണ് അർത്ഥം? എന്നെ ആരാണ് മനസ്സിലാക്കുന്നത്? എന്റെ ഭാവി എന്തായിരിക്കും? പലരും പഠനം, ജോലി, സാമ്പത്തിക സുരക്ഷ, ബന്ധങ്ങൾ, ഭാവി ഇവയെല്ലാം യുവത്വത്തിന്റെ മനസ്സിൽ പലവിധ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് സഭ യുവജനങ്ങളോട് വെറും വാക്കിൽ“ശക്തരായി നിൽക്കണം” എന്നു പറയുന്നതിൽ മാത്രം ഒതുങ്ങരുത്. അവരുടെ വേദന കേൾക്കുകയും അവരെ ക്രിസ്തുവിന്റെ അടുക്കൽ നയിക്കുകയും വേണം അവരെ അവരുടെ വികാരങ്ങൾക്കകത്ത് നിന്ന് തന്നെ മനസിലാക്കാൻ ശ്രമിക്കണം. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എല്ലാവരും എന്റെ അടുക്കൽ വരുവിൻ. എന്ന് യേശു പറഞ്ഞു. യുവതലമുറയെ നിന്റെ ചോദ്യങ്ങളുമായി വരിക. നിന്റെ പരാജയങ്ങളുമായി വരിക. നിന്റെ കണ്ണുനീരുമായി വരിക. നിന്റെ ഭാരം കൊണ്ടുവരിക..നിന്റെ പ്രശ്നങ്ങളുമായി വരിക ക്രിസ്തുവിന്റെ അടുക്കൽ വരുമ്പോൾ പലവിധ പരാജയം നിന്നി ലുണ്ടാകാം. എല്ലാം തികഞ്ഞ വ്യക്തിആയിരിക്കില്ല. 4. ദാനീയേൽ - സംസ്കാരത്തിന്റെ നടുവിലെ വിശുദ്ധി:- യുവതലമുറയ്ക്ക് ദാനീയേലിന്റെ ജീവിതം വലിയൊരു മാതൃകയാണ്.ദാനീയേൽ ജീവിച്ചത് തന്റെ വിശ്വാസത്തോട് യോജിക്കാത്ത ഒരു സംസ്കാരവത്തിന്റെ നടുവിലായിരുന്നു. ബാബിലോണിന്റെ ഭാഷയും വിദ്യാഭ്യാസവും ജീവിതരീതിയും അവനെ . ചുറ്റിപ്പറ്റിയിരുന്നു.എന്നാൽ ദാനീയേലിന്റെ ഏറ്റവും വലിയ ശക്തി അവന്റെ ദൈവത്തിലെ വിശ്വാസവും ആശ്രയവും ആയിരുന്നു.ചുറ്റുമുണ്ടായിരുന്ന സാഹചര്യങ്ങളല്ലായിരുന്നു. ദൈവീക ബന്ധത്തിലുള്ളഅവന്റെ ഉള്ളിലെ തീരുമാനമായിരുന്നു. ദാനീയേൽ തന്റെ ഹൃദയത്തിൽ തന്നെത്താൻ അശുദ്ധനാക്കുകയില്ല എന്നു തീരുമാനിച്ചു. ദാനീയേൽ 1:8 .ആദ്യം മാറ്റം സംഭവിച്ചത് പുറത്തല്ല, ഹൃദയ ത്തിലാണ്. ഇന്നത്തെ യുവ തലമുറയ്ക്കും അതുതന്നെയാണ് ആവ ശ്യം.“എല്ലാവരും ചെയ്യുന്നു” എന്നത് ശരിയായതിന്റെ തെളിവല്ല. എല്ലാവരും ചെയ്യുന്നത് ആയതുകൊണ്ട് അത് ശരിയാകണം എന്നില്ല.എല്ലാവരും ചെയ്താലും ഞാൻ ചെയ്യേണ്ടതുണ്ടോ?എന്ന ചോദ്യം ചോദിക്കാൻ ഇന്ന്നമുക്ക്ധൈര്യം വേണം. ആരും കാണാത്തപ്പോഴും വിശ്വസ്തനായിരിക്കുക. ആരും പ്രശംസിക്കാത്തപ്പോഴും ശരിയായത് ചെയ്യുക. നഷ്ടമുണ്ടായാലും ദൈവത്തിന്റെ വഴിയിൽ നടക്കുക.ഇതാണ് യഥാർത്ഥ ആത്മീയ ശക്തി. 5. കൂട്ടുകെട്ടുകൾ ജീവിതത്തിന്റെ ദിശ നിർണ്ണയിക്കും. ബൈബിൾ വളരെ വ്യക്തമായി മുന്നറിയിപ്പ് നൽകുന്നു:ദുഷിച്ച കൂട്ടുകെട്ടുകൾ നല്ല സ്വഭാവങ്ങളെ നശിപ്പിക്കുന്നു.നമ്മുടെ സുഹൃത്തുക്കൾ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. അതുകൊണ്ട് ഇന്നത്തെ യുവ തലമുറ സ്വയം ചോദിക്കാൻ തയ്യാറാകണം.എന്റെ കൂട്ടുകാർ എന്നെ ദൈവത്തോട് അടുപ്പിക്കുന്നുണ്ടോ, അതോ ദൈവത്തിൽ നിന്ന് അകറ്റുന്നുണ്ടോ? സ്വയം പരിശോധിക്കപെടേണ്ട വസ്തുതയാണ്.നമുക്ക് ഒരുപാട് സുഹൃത്തുക്കൾ ആവശ്യമില്ല. ജീവിതത്തിന്റെ ശരിയായ ദിശയിലേക്ക് നയിക്കുന്ന കുറച്ച് നല്ല കൂട്ടുകാർ മതി.നിന്നെ തെറ്റിലേക്ക് നയിക്കുന്ന കൂട്ടുകെട്ടിനേക്കാൾ, തെറ്റിൽ നിന്ന് നിന്നെ തിരുത്തുന്ന ഒരു സുഹൃത്താണ് വിലപ്പെട്ടത്. 6. യൗവനം പാഴാക്കരുത് യൗവനം ജീവിതത്തിലെ തിരിച്ചുവരാത്ത ഒരു കാലഘട്ടമാണ്. പിന്നീട് പ്രാർത്ഥിക്കാം.പിന്നീട് ദൈവത്തെ സേവിക്കാം.ആദ്യം കരിയർ നോക്കാം.ആദ്യം ജീവിതം സെറ്റിൽ ചെയ്യട്ടെ.എന്നിങ്ങനെ പലരും ദൈവത്തിനായി മാറ്റിവയ്ക്കേണ്ട സമയം ഭാവിയിലേക്ക് മാറ്റിവയ്ക്കുന്നു.എന്നാൽ സഭാപ്രസംഗി പറയുന്നു: നിന്റെ യൗവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക. ദൈവത്തിന് നമ്മുടെ ജീവിതത്തിന്റെ അവസാനകാലംമതി എന്ന് ചിന്തിക്കരുത്.. നമ്മുടെ ശക്തിയുള്ള കാലവും കഴിവുള്ള കാലവും സ്വപ്നങ്ങളുള്ള കാലവും ദൈവത്തിനായി സമർപ്പിക്കപ്പെടണം.യൗവനം വെറും ആസ്വദിക്കാനുള്ള കാലമല്ല.യൗവനം ദൈവത്തിന്റെ കൈയിൽ സമർപ്പിക്കാനുള്ള കാലമാണ്. 7. ഈ തലമുറയിൽദൈവം നമ്മെഎന്തിനാണ് നിർത്തിയിരിക്കുന്നത് എന്ന തിരിച്ചറിവിൽ നാം എത്തുക. നീ വെറും ഒരു കരിയർ ഉണ്ടാക്കാൻ ജനിച്ചവനല്ല.നീ വെറും പണം സമ്പാദിക്കാനല്ല ജനിച്ചത്.നീ ഒരു സാക്ഷിയാകാൻ വിളിക്കപ്പെട്ടവനാണ്.യേശുപറഞ്ഞു"നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു."വെളിച്ചം ഇരുട്ടിനെക്കുറിച്ച് പരാതിപ്പെടുന്നില്ല.വെളിച്ചം പ്രകാശിക്കുന്നു.അതുകൊണ്ട് ഈ തലമുറയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനു പകരം, ഈ തലമുറയുടെ നടുവിൽ ക്രിസ്തുവിനെ കാണിക്കുന്ന ഒരു വ്യക്തി ആയി മാറുക.സ്കൂളിൽ ക്രിസ്തുവിനെ കാണിക്കുക. കോളേജിൽ ക്രിസ്തുവിനെ കാണിക്കുക.ജോലിസ്ഥലത്ത് ക്രിസ്തുവിനെ കാണിക്കുക.സോഷ്യൽ മീഡിയയിലും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുക.പ്രസംഗത്തേക്കാൾ ശക്തമായ സാക്ഷ്യം നമ്മുടെജീവിതമായിരിക്കണം. 8. നിന്റെ ജീവിതത്തിന്റെ ദിശ ആരാണ് തീരുമാനിക്കുന്നത്? ലോകം ദിവസവും നമുക്ക് പല ശബ്ദങ്ങൾ നൽകുന്നു. ഇതാണ് വിജയം.ഇതാണ് സൗന്ദര്യം.ഇതാണ് സന്തോഷം.ഇതാണ് സ്വാതന്ത്ര്യം.എന്നാൽ എല്ലാ ശബ്ദങ്ങളും സത്യത്തിന്റെ ശബ്ദമല്ല.അതുകൊണ്ടാണ് റോമർ 12:2 പറയുന്നത്:ഈ ലോകത്തിന് അനുരൂപരാകാതെ മനസ്പുതുക്കി രൂപാന്തരപെടുവിൻ .ലോകം നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പ് ദൈവവചനം നിന്നെ രൂപപ്പെടുത്തട്ടെ.ലോകത്തിന്റെ ട്രെൻഡുകൾ മാറും. മനുഷ്യരുടെ അഭിപ്രായങ്ങൾ മാറും.സാങ്കേതികവിദ്യ മാറും. സംസ്കാരങ്ങൾ മാറും.പക്ഷേ ദൈവത്തിന്റെ വചനം മാറുകയില്ല. 9. വീണാലും എഴുന്നേൽക്കുക യുവതലമുറയോട് പറയേണ്ട മറ്റൊരു സത്യം ഇതാണ്: പരാജയം അവസാനമല്ല.ചിലർ കഴിഞ്ഞകാലത്തിലെ തെറ്റുകളുടെ പേരിൽ ഇന്നും സ്വയം കുറ്റപ്പെടുത്തുന്നു.പത്രോസ് യേശുവിനെ തള്ളി പറഞ്ഞു. പക്ഷേ അവന്റെ കഥ ആ തള്ളി പറഞ്ഞതു കൊണ്ട് അവസാനിച്ചില്ല.മീഖാ 7:8 ഞാൻ വീണാലും എഴുന്നേൽക്കും.നിന്റെ കഴിഞ്ഞകാലം അല്ല നിന്റെ ഭാവി നിർണയിക്കുന്നത്.നീ വീണിട്ടുണ്ടെങ്കിൽ എഴുന്നേൽക്കുക.തെറ്റിപ്പോയെങ്കിൽ മടങ്ങിവരിക. ദൈവത്തിൽ നിന്ന് അകന്നുപോയെങ്കിൽ വീണ്ടും അടുക്കുക.ദൈവത്തിന്റെ കൃപ പരാജയപ്പെട്ട മനുഷ്യനെ വീണ്ടും ഉപയോഗിക്കാൻ കഴിവുള്ളതാണ്.ഈ ലേഖനം ഞാൻ അവസാനിപ്പിക്കുമ്പോൾ സ്വയം നാം ഒന്ന് ചോദിക്കുമോ 1എന്റെ ഫോൺ എന്റെ കൈയിലാണോ, അതോ ഞാൻ ഫോണിന്റെ കൈയിലാണോ? 2ആളുകളുടെ അംഗീകരണംആണോ എനിക്ക് വേണ്ടത്, അതോ ദൈവത്തിന്റെ അംഗീകാരം ആണോ? 3എന്റെ പുറത്തുള്ള ഇമേജ് ആണോ വളരുന്നത്, അതോ ഉള്ളിലെ സ്വഭാവം ആണോ? 4എന്റെ കൂട്ടുകാർ എന്നെ ദൈവത്തോട് അടുപ്പിക്കുന്നുണ്ടോ? 5എന്റെ യൗവനം ഞാൻ എനിക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയാണോ, ദൈവത്തിനുവേണ്ടി ഉപയോഗിക്കുന്നുണ്ടോ? 6 എന്റെജീവിതത്തിൽ നിന്ന് മറ്റുളളവർക്ക് ക്രിസ്തുവിനെ കാണാൻ കഴിയുന്നുണ്ടോ ? ഓർക്കുക യുവതലമുറയേ; ദാനീയേൽ ബാബിലോണിൽ വിശ്വസ്തനായി. യോസേഫ് മിസ്രയീമിൽ വിശ്വസ്തനായി. എസ്തേർ പ്രതിസന്ധിയുടെ കാലത്ത് ദൈവത്തിന്റെ പദ്ധതിയിൽ നിന്നു.തിമൊഥെയൊസ് ചെറുപ്പത്തിൽ തന്നെ ദൈവത്തിന്റെ വേലയിൽ ഉപയോഗിക്കപ്പെട്ടു. അതുകൊണ്ട് ഇന്നത്തെ യുവതലമുറയെദൈവം ആഹ്വാനം ചെയ്യുന്നു.“ ഈകാലത്തിന്റെ ശബ്ദത്തേക്കാൾ എന്റെ ശബ്ദം കേൾക്കുക.”ലോകത്തിന്റെ അംഗീകാരത്തേക്കാൾ എന്റെ അംഗീകാരം അന്വേഷിക്കുക.”ലോകത്തിന്റെ മാതൃകയാകാതെ, എന്റെ വെളിച്ചത്തിന്റെ സാക്ഷിയാകുക.”ഈ തലമുറയെ മാറ്റാനു .ള്ള ശക്തി വെറും സാങ്കേതികവിദ്യയിലോ വിദ്യാഭ്യാസത്തിലോ സാമ്പത്തികശക്തിയിലോ അല്ല. ദൈവത്തിൽ സമർപ്പിക്കപ്പെട്ട ഓരോ യുവഹൃദയത്തിലാണ്.അപ്രകാരം ഈ ലേഖനം വായിക്കുന്ന ഓരോ യുവ ഹൃദയങ്ങളും ദൈവസന്നിധിയിൽസമർപ്പിക്കപെടട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ

Advertisement

Advertisement

Advertisement

Advertisement
Share on: