Doulos PublicationDigital Edition
Kairos Journal - Read. Write. Research. Inform.
HomeNews

വഴിയരികിൽ പതികനായി

by AdminSep 21, 20265 Minutes
Article Image
ചില യാത്രകൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല. തകർന്നുപോയ പ്രതീക്ഷകൾ നമ്മെ അവിടേക്ക് നടത്തിക്കൊണ്ടുപോകുന്നതാണ്. എമ്മവൂസിലേക്കുള്ള ആ യാത്രയും അങ്ങനെയായിരുന്നു. യേശുവിന്റെ മരണത്തിന് ശേഷം രണ്ടു ശിഷ്യന്മാർ യെരൂശലേമിൽ നിന്ന് എമ്മവൂസിലേക്കു നടക്കുന്നു. അവർ നടക്കുകയായിരുന്നു... സംസാരിക്കുകയായിരുന്നു... ചിന്തിക്കുകയായിരുന്നു... പക്ഷേ അവരുടെ മനസ്സ് യെരൂശലേമിൽ തന്നെയായിരുന്നു. കാരണം, അവിടെ അവർക്ക് ഒരു പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. “ഇവനാണ് യിസ്രായേലിനെ വീണ്ടെടുക്കുവാനുള്ളവൻ എന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു...” — ലൂക്കോസ് 24:21 അവരുടെ വാക്കുകളിൽ ശ്രദ്ധിക്കേണ്ട ഒരു വാക്കുണ്ട്: “ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു...” ഇത് പ്രതീക്ഷയുടെ വർത്തമാനകാലമല്ല. ഇത് നഷ്ടപ്പെട്ട പ്രതീക്ഷയുടെ ഭൂതകാലമാണ്. അവർ യേശുവിനെ നഷ്ടപ്പെട്ടതിലധികം, യേശുവിനെക്കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷയുടെ രൂപമാണ് നഷ്ടപ്പെട്ടത്. അവർക്കു വേണ്ടിയിരുന്നത് ഒരു രക്ഷകനായിരുന്നു. പക്ഷേ അവർ പ്രതീക്ഷിച്ച രീതിയിലുള്ള രക്ഷകനല്ലായിരുന്നു അവൻ. അവരുടെ കാഴ്ചപ്പാടിൽ ക്രൂശ് ഒരു അവസാനമായിരുന്നു. ദൈവത്തിന്റെ പദ്ധതിയിൽ അത് ഒരു പുതിയ ആരംഭമായിരുന്നു. അവർ മരണത്തെ കണ്ടു. ദൈവം ഉയിർപ്പിനെ കണ്ടു. അവർ അടഞ്ഞ കല്ലറ കണ്ടു. ദൈവം തുറന്ന വഴിയാണ് കണ്ടത്. അപ്പോഴാണ് ഒരാൾ വഴിയരികിൽ അവരോടൊപ്പം ചേർന്നത്. അത് യേശുവായിരുന്നു. പക്ഷേ അവർ അവനെ തിരിച്ചറിഞ്ഞില്ല. എത്ര വലിയൊരു സത്യമാണിത്! അവർക്ക് കർത്താവിനെ കാണാൻ കഴിഞ്ഞില്ലെങ്കിലും, കർത്താവ് അവരെ കാണുന്നുണ്ടായിരുന്നു. അവർക്ക് കർത്താവിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും, കർത്താവ് അവരുടെ യാത്രയിൽ നിന്ന് വിട്ടുപോയിരുന്നില്ല. നമ്മുടെ ജീവിതത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ചിലപ്പോൾ നാം ചോദിക്കും: “കർത്താവേ, നീ എവിടെയാണ്?” പക്ഷേ കർത്താവ് ഒരുപക്ഷേ നമ്മോടുതന്നെ ചോദിക്കുന്നുണ്ടാകും: “നീ നടക്കുന്ന ഈ വഴിയിൽ ഞാൻ നിന്നോടൊപ്പം ഉണ്ടെന്ന് നീ തിരിച്ചറിയുന്നുണ്ടോ?”

Advertisement

Advertisement

Advertisement

Advertisement
Share on: