Doulos PublicationDigital Edition
Kairos Journal - Read. Write. Research. Inform.
Home•News

യുവത്വത്തിൻ അൾത്താര

by AdminOct 23, 20265 Minutes
Article Image
യുവത്വത്തിൻ അൾത്താര ​വിശ്വാസതന്ത്രികൾ മീട്ടും ഹൃദയത്തിൽ വീശുന്ന കാറ്റാണ് യുവജനങ്ങൾ ... മരുഭൂവിൻ പാതയിൽ ദാഹിച്ചു നിൽക്കുന്നോർ- ക്കരുവികൾ തേടുന്ന സ്നേഹഗീതം. ​തിരുനാമമുതിരുന്ന ചടുലമാം വാക്കുകൾ തൂലികത്തുമ്പിലെ അഗ്നിയായി, ഇരുൾമൂടി നിൽക്കുന്ന വഴിയോര ദീപമായ് യുവരക്തം സാക്ഷ്യം ചൊല്ലിടുന്നു. ​നറുമണം വീശുന്ന വചനത്തിൻ പൂന്തോപ്പിൽ അറിവിൻ്റെ സൗരഭ്യം പേറി നമ്മൾ, കുരിശിൻ്റെ നിഴലിലെ തണലേറ്റു വാങ്ങി നാം വിളവെടുപ്പിൻ കാലം കൊതിച്ചിടുന്നു. ​ആത്മാവിൻ ആഴങ്ങളിൽ നിന്നുണരുന്ന സ്നേഹമാം ദൈവത്തിൻ സ്തോത്രഗീതം... ഒന്നായി കൈകൾ കോർത്തു പിടിച്ചു നാം വിണ്ണിനെ ലക്ഷ്യമായി നീങ്ങാം ... വിണ്ണിനെ ലക്ഷ്യമായി നീങ്ങാം....
Share on: